ചിന്നക്കനാലിൽ ചക്കക്കൊമ്പനെ മയക്കുവെടി വച്ചു. എന്നാൽ ആനയ്ക്കു മയക്കുവെടി ഏറ്റില്ല. ഓമനക്കുഴി ഭാഗത്ത് വച്ചാണ് മയക്കുവെടി വച്ചത്. ആദ്യ ഡോസ് മയക്കുവെടി ആണ് വച്ചത്. കാട്ടാനയെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം തുടർച്ചയായ ദിവസങ്ങളിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ദൗത്യത്തിന്റെ ആദ്യ ദിവസം (നവംബർ 25) ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും പൂർണ്ണമായി മയങ്ങിയിരുന്നില്ല.

തുടർന്ന് പ്രയോഗിച്ച ബൂസ്റ്റർ ഡോസ് ആനയുടെ ശരീരത്തിൽ കൃത്യമായി ഏൽക്കാതെ പോവുകയും, കനത്ത മഴയും കോടമഞ്ഞും കാരണം അന്നത്തെ ദൗത്യം താൽക്കാലികമായി ഉപേക്ഷിക്കുകയുമായിരുന്നു.നവംബർ 26-ന് രാവിലെ ദൗത്യം പുനരാരംഭിച്ചെങ്കിലും, മയക്കുവെടി വെക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാൻ സാധിക്കാത്തതിനാൽ വെടിവെക്കാനായില്ല.

നവംബർ 27-ന് ദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആന ജലാശയത്തിന് സമീപമുള്ള നടുത്തുരുത്തി, 301 കോളനി ഭാഗങ്ങളിലേക്ക് നീങ്ങിയതും, ഒപ്പം പിടിയാനയും കുഞ്ഞും എത്തിയതും ദൗത്യസംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്. വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുടെയും 140-ഓളം വരുന്ന ദൗത്യസംഘത്തിന്റെയും സഹായത്തോടെ ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് എത്തിച്ച് മയക്കുവെടി വെക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *