കൊച്ചി: രണ്ടു ദിവസത്തെ ഉയർച്ചക്കു പിന്നാലെ സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ്. ബുധനാഴ്ച സംസ്ഥാനത്ത് ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയിലും പവന് 2360 രൂപ കുറഞ്ഞ് 91,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 3543 ഡോളറിലേക്ക് താഴ്ന്നതാണ് സംസ്ഥാനത്തും വൻ ഇടിവിന് കാരണം. കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിനുശേഷം രണ്ടു ദിവസം സ്വർണം തിരിച്ചുകയറിയത് വിപണിയിൽ പ്രതീക്ഷ നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *