പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ ഏഴുപേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ പാലാ സ്വദേശി കൃഷ്ണമോഹൻ (20), പുലിയന്നൂർ സ്വദേശി ശ്രീനാഥ് ശ്രീനി (15) എന്നിവർക്ക് പരുക്കേറ്റു. രാവിലെ എട്ടോടെ മുത്തോലി–ചേർപ്പുങ്കൽ റൂട്ടിലായിരുന്നു അപകടം.

പാലാ–കൊഴുവനാൽ റൂട്ടിൽ മുണ്ടൻകുന്ന് ഭാഗത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പൂവത്തിളപ്പ് സ്വദേശി ജെയിംസ് തോമസ് (68), മണലുങ്കൽ സ്വദേശി അഖിൽ (30) എന്നിവർക്ക് പരുക്കേറ്റു. രാവിലെ 7.30-ഓടെയായിരുന്നു അപകടം.

ഇന്ന് പുലർച്ചെ ഏറ്റുമാനൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി ജെയ്സൺ ഇമ്മാനുവലിന് (26) പരുക്കേറ്റു.

ഇന്നലെ രാത്രി പ്രവിത്താനത്ത് കാറിടിച്ച് പ്രവിത്താനത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളി മുകേഷ് മുജിറിന് (31) പരുക്കേറ്റു. ഇന്നലെ വൈകിട്ട് പാലാ–തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മാനത്തൂർ സ്വദേശി കെ.എം. തോമസിന് (61) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *