സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മുന്നേറ്റം. 22 കാരറ്റ് സ്വർണത്തിന് പവന് 760 രൂപ വർധിച്ച് 1,06,040 രൂപയായി. ഗ്രാമിന് 95 രൂപ വർധിച്ച് 13,255 രൂപയിലുമെത്തി.

നവംബർ ഒന്നിനാണ് മാസങ്ങൾക്കുശേഷം സ്വർണവില 1,01,840 രൂപ എന്ന താഴ്ന്ന നിലവാരത്തിലെത്തിയത്. എന്നാൽ തൊട്ടുപിന്നാലെ നവംബർ അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,07,080 രൂപയും രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തര സ്വർണവിലയിലും പ്രതിഫലിക്കുന്നത്. നിലവിൽ ട്രോയ് ഔൺസിന് 4,100 ഡോളർ കടന്നാണ് രാജ്യാന്തര വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *