എരുമേലി: എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് ചീഫ് ഇമാമും പ്രമുഖ പണ്ഡിതനുമായ താഴത്തുവീട്ടിൽ അൽഹാജ് ടി.എസ്. അബ്ദുൽ കരീം മൗലവി (107, എം.എഫ്.ബി) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.
ദീർഘകാലമായി എരുമേലി മഹല്ലിന്റെ ചീഫ് ഇമാമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മത-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പ്രദേശത്തെ സൗഹാർദാന്തരീക്ഷം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു.
ഖബറടക്കം ഇന്ന് അസർ നമസ്കാരാനന്തരം എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.


