കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, വാഴൂർ, പാമ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയതോടെ ജനങ്ങൾ ദുരിതത്തിൽ. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് വിവിധ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. നിലവിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിട്ടില്ല.
കവറേജ് ലൈനിലുണ്ടായ തകരാറാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്ന് കാഞ്ഞിരപ്പള്ളി കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എൻജിനീയർ (AXE) അറിയിച്ചതായാണ് വിവരം.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും കാഞ്ഞിരപ്പള്ളി കെഎസ്ഇബി അറിയിച്ചു . എന്നാൽ തകരാർ പൂർണമായി പരിഹരിച്ച് വൈദ്യുതി വിതരണം സാധാരണ നിലയിലാകുന്ന സമയം സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമായിട്ടില്ല.


