കോട്ടയം: കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഒക്ടോബർ 11 മുതൽ 30 വരെ സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാട്ടകം സുരേഷ് എംഎൽഎ നിർവഹിച്ചു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അജീഷ് വേലനിലം അധ്യക്ഷത വഹിച്ച ചടങ്ങിൽ സതേൺ റെയിൽവേ ഡിആർയുസിസി അംഗം അസ്സീസ് കുമാരനല്ലൂർ മുഖ്യാതിഥിയായി പങ്കെടുത്തു.

അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സുനിത, ജോയിന്റ് സെക്രട്ടറി നൗഷാദ് മങ്കട, കോട്ടയം ജില്ലാ പ്രസിഡന്റ് ടി.പി. രാജലക്ഷ്മി, ജില്ലാ ഭാരവാഹികളായ അനിത ടോമി, മീനു നാരായണൻ, ലാവണ്യ ഷിജു, ലിജോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *