കൊച്ചി: ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. ചുരിദാര്‍ ധരിച്ച് സ്‌കൂളില്‍ എത്തരുതെന്ന കൊല്ലം നെടുവത്തൂര്‍ ഈശ്വരവിലാസം ഹൈസ്‌കൂള്‍ മാനേജരുടെ നിര്‍ദേശത്തിനെതിരെ ഹെഡ്മിസ്ട്രസ് സിന്ധു എസ് നായര്‍ നല്‍കിയ ഹര്‍ജിയിലെ ഉത്തരവിലാണ് ഹൈക്കോടിയുടെ പരാമര്‍ശം

ഏതു വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കാന്‍ മറ്റൊരാള്‍ക്കോ സമൂഹത്തിനോ അവകാശമില്ല. മറ്റൊരാള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനെ ആശ്രയിച്ചല്ല ഭരണഘടന സ്ത്രീയുടെ അന്തഃസ്സ് നിശ്ചയിച്ചിരിക്കുന്നത്. മാന്യമായ രീതിയില്‍ ചുരിദാര്‍ ധരിക്കുന്നത് ഒരാളുടെ പദവിയെയോ കാര്യക്ഷമതയെയോ കുറച്ചുകാണിക്കുന്നില്ല.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സര്‍ക്കുലര്‍ പ്രകാരം അധ്യാപകര്‍ക്ക് സ്‌കൂളില്‍ ചുരിദാര്‍ ധരിക്കാനുള്ള അനുമതി ഉണ്ടെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി. ഈ കേസില്‍, ഹര്‍ജിക്കാരിയെ ഇനിയും മാനേജര്‍ തടസപ്പെടുത്തിയാല്‍ സംരക്ഷണം നല്‍കാന്‍ കൊട്ടാരക്കര പോലീസിനോട് കോടതി നിര്‍ദേശിച്ചു. മാനേജരെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ ബന്ധപ്പെട്ട അധികാരിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *