കാസര്‍കോട്: തൃക്കരിപ്പൂരില്‍ മന്ത്രി ഒജെ ജനീഷിന്റെ വാഹനം തടഞ്ഞതിന് പിന്നാലെ യുത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പ്രതിഷേധങ്ങള്‍ക്കിടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ മന്ത്രിയെ തോളിലേറ്റിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരവേറ്റത്.

മന്ത്രിയെ തടയുമെന്ന ഡിവൈഎഫ്‌ഐ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. പരിപാടിയുള്ള സ്ഥലത്തേക്ക് നേരത്തെ അറിയിച്ചതില്‍ നിന്നും മറ്റൊരു വഴിയിലുടെയാണ് മന്ത്രിയുടെ വാഹനം സ്ഥലത്തെത്തിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇന്ന് ആറാം തവണയാണ് മന്ത്രി ജനീഷിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുന്നത്.

അതേസമയം, ഒജെ ജനീഷിന്റെ ഓദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തില്‍ 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പൊതു മുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രജീഷ് ബാബു, അക്ഷയ് കെ കെ, അതുല്‍രാജ്, സിദ്ധാര്‍ഥ് ടി, ബിനില്‍ കൃഷ്ണന്‍, രമിത് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ് എടുത്തത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്‌ഐആര്‍. ഫ്‌ലാഗ് പോസ്റ്റ് ഒടിച്ചതിനെ തുടര്‍ന്ന് 2000 രൂപ നഷ്ടമുണ്ടാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *