കണ്ണൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വേണ്ടത് ലാത്തിചാർജല്ലെന്നും ഓപ്പറേഷൻ തൂഫാൻ മാതൃകയിലുള്ള മിന്നൽ റെയ്‌ഡാണെന്നും മന്ത്രി ഒ.ജെ. ജനീഷ്. യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐയുടെ കോട്ടയായി മാറിയിരിക്കുകയാണെന്നും അവിടെ നടക്കുന്നത് വിദ്യാർത്ഥി രാഷ്ട്രീയമോ ജനാധിപത്യ പ്രവർത്തനമോ അല്ല, മറിച്ച് ശുദ്ധമായ ഗുണ്ടായിസമാണെന്നും മന്ത്രി തുറന്നടിച്ചു. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കോൺഗ്രസ് ജനപ്രതിനിധികൾ പ്രതിഷേധ മാർച്ച് നടത്തിയത് കേന്ദ്ര സർക്കാരിനെതിരെയാണ് സമരത്തെ ബിജെപി എതിർക്കുന്നത് മനസിലാക്കാം. എന്നാൽ എസ് എഫ് ഐ ക്കെന്താണ് പ്രശ്നമെന്നും മന്ത്രി ചോദിച്ചു. ജനപ്രതിനിധികൾ നിന്ന സ്ഥലത്താണ് കുപ്പിയേറുണ്ടായത് തങ്ങൾ യാതൊരു പ്രകോപനവും ഉണ്ടാക്കിയില്ല. പ്രതിഷേധ മാർച്ചിനെ അക്രമിച്ചത് എസ് എഫ് ഐയാണ് കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമ്മീഷനു മെതിരെ നടത്തിയ സമരത്തിനെതിരെ ഡി വൈ എഫ് ഐയും എസ് എഫ് ഐയും നടത്തിയത് ചതിപ്രയോഗമാണ്

കോൺഗ്രസ് നടത്തുന്ന സമരം പിണറായിക്കെതിരെയെന്ന് തോന്നണമെങ്കിൽ ചില്ലറ മാനസിക പ്രശ്‌നം പോര. ബിജെപിനേതാവ് പി കെ കൃഷ്ണദാസിൻ്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചിട്ടില്ല സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബിയർ കുപ്പിയേറ് നടന്നതിനെ കുറിച്ചു പൊലീസ് അന്വേഷണം നടത്തിവരികയാണ് പിണറായിസർക്കാരിൻ്റെ കാലത്ത് നടന്ന രക്ഷാപ്രവർത്തനമാണ് പൊലീസ് നടത്തുന്നതെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാകുമോയെന്നും മന്ത്രി ജനീഷ് കുമാർ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *