എറണാകുളം: മുണ്ടംവേലി ഫ്ലാറ്റ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രി കെ എം ഷാജി ആണ് അന്വേഷണത്തിന് ശുപാർശ നൽകിയത്. മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിലെ അപാകതകൾ നിയമസഭയിൽ ഉന്നയിച്ചത് മുഹമ്മദ് ഷിയാസ് ആയിരുന്നു. മുണ്ടംവേലി ഫ്ലാറ്റ് പൊളിച്ചു കളയണമെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നത്.

ലൈഫ് മിഷൻ വീടുകളുടെ എണ്ണം കൂട്ടാനുള്ള അനാവശ്യവും അവ്യക്തവുമായ നീക്കങ്ങളാണ് കൊച്ചി മുണ്ടംവേലി പി & ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ അപാകതകൾക്ക് പിന്നിൽ. പ്രീ എഞ്ചിനീയേഡ് ബിൽഡിൽ രീതിയിൽ മുൻപരിചയവുമില്ലാത്ത ടിഡിഎൽസിക്ക് ഒരു പരിശോധനയുമില്ലാതെയാണ് ജിസിഡിഎ കരാർ നൽകിയത്. ആധുനിക രീതിയിൽ ചെലവ് ചുരുക്കി വേഗത്തിൽ പദ്ധതി പൂർത്തിയാക്കാൻ ലൈഫ് മിഷനും സമ്മർദ്ദം ചെലുത്തി. കരാർ കമ്പനിയുണ്ടാക്കിയ മാതൃക പണിയാൻ കമ്പനിക്ക് ശേഷിയുണ്ടോ എന്ന് തദ്ദേശവകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റിയും പരിശോധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *