കോട്ടയം: കെ കെ റോഡിൽ കോട്ടയം വടവാതൂരിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാൻ (26) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്ന് മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന ഷാജീസ് എന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ ബൈക്ക് ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടൻ തന്നെ ഷിന്റോയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed