കോട്ടയം: കോട്ടയത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു. പൂത്തിളപ്പ് സ്വദേശിയായ എബ്രഹാമിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. എബ്രഹാം ആശുപത്രിയിലും മക്കൾ കുടുംബസുഹൃത്തിനെ വിമാനത്താവളത്തിൽ കൊണ്ടുവിടാനും പോയിരുന്ന സമയത്താണ് മോഷണം. സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *