മുണ്ടക്കയം: മുണ്ടക്കയം കരിനിലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുണ്ടക്കയം ചാച്ചികവല പല്ലാപ്പിൽ ബിജുവിന്റെ മകൻ ജിബിൻ (26) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 7.30ഓടെയായിരുന്നു അപകടം.
കരിനിലം ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിബിനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ തുടർനടപടികൾ സ്വീകരിച്ചു.


