അരൂര്‍: കൗതുകക്കാഴ്ചയായി വേമ്പനാട് കായലില്‍ ഒഴുകിയെത്തിയ പൂക്കളം. വിവിധ നിറങ്ങളിലുള്ള കയാക്കുകളും കുട്ടവഞ്ചികളും പൂക്കളത്തിന് ചുറ്റും അണിനിരന്നതോടെ കാഴ്ചക്കാര്‍ക്ക് അതൊരു ദൃശ്യവിരുന്നായി. പെരുമ്പളത്തെ പെക്വിനോ കയാക്കിങ് ആന്‍ഡ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും സാംസ്‌കാരിക കൂട്ടായ്മയായ പി സി സിയും ചേര്‍ന്നാണ് ഒഴുകും പൂക്കളം ഒരുക്കിയത്.

പെരുമ്പളം ന്യൂ സൗത്ത് ജെട്ടിക്ക് സമീപമാണ് പൂക്കളം തയ്യാറാക്കിയത്. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കപ്പപ്പായല്‍ എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ പായല്‍ കൂട്ടിക്കെട്ടി പൂക്കളത്തിനുള്ള അടിത്തറയൊരുക്കി. പായലിന്റെ ഇലകള്‍ വെട്ടിയൊതുക്കിയ ശേഷം അതിന് മുകളില്‍ തെര്‍മോക്കോള്‍ വിരിച്ചാണ് പൂക്കള്‍ നിരത്തിയത്.

10 കിലോയോളം വിവിധ നിറങ്ങളിലുള്ള പൂക്കളാണ് പൂക്കളത്തിനായി ഉപയോഗിച്ചത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം പെരുമ്പളത്തേക്ക് പാലം വന്നതിന്റെ സന്തോഷം പങ്കിടുകയെന്നതും പരിപാടിയുടെ ലക്ഷ്യമെന്നും

Leave a Reply

Your email address will not be published. Required fields are marked *