മുണ്ടക്കയം: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ ₹17,000 സ്വന്തം കൈവശം സൂക്ഷിക്കാതെ പോലീസിന് കൈമാറി സത്യസന്ധതയുടെ മാതൃകയായി മുണ്ടക്കയം സപ്ലൈകോ മാനേജർ ഷാൻ കെ. എസ്.

കളഞ്ഞുകിട്ടിയ പണം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിലെത്തിച്ച ഷാൻ, തുക സ്റ്റേഷൻ എസ്.എച്ച്.ഒ അനന്ദു തമ്പിക്ക് കൈമാറി. വാർത്തകൾ കണ്ടു സ്റ്റേഷനിൽ എത്തിയ പണത്തിന്റെ ഉടമയായ വണ്ടൻപതാൽ സ്വദേശി കല്ലുപുരക്കൽ നജീബ് ഖാന് ഈ തുക എസ് ഐ അനന്ദു തമ്പി കൈമാറി.

സ്വന്തമല്ലാത്ത പണം അർഹനായ വ്യക്തിയിലേക്ക് തിരിച്ചെത്തിക്കണമെന്ന ഷാന്റെ നല്ല മനസ്സിന് നാട്ടുകാരുടെയും സോഷ്യൽ മീഡിയയിലൂടെയും അഭിനന്ദനങ്ങൾ ഉയരുകയാണ്. തിരക്കേറിയ കാലത്ത് സത്യസന്ധതയ്ക്ക് ഒരു മികച്ച മാതൃക കൂടിയാണ് ഈ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *