എലിക്കുളം: എലിക്കുളം ഗ്രാമ പഞ്ചായത്തിലെ കൃഷിയിടടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് പകർത്താനൊരുങ്ങി കാഞ്ഞിരപ്പള്ളിയിലെ കർഷകർ. മടുക്കക്കുന്ന് കുരുവിനാക്കുന്നേൽ സിത്‌ഥാർത്ഥ് ഡൊമിനിയിൻ്റെ ഡ്രാഗൺ ഫ്രൂട്ട് പ്രധാന വിളയായുള്ള സമ്മിശ്ര കൃഷിത്തോട്ടം, ചെങ്ങളം പഴേപറമ്പിൽ ജോസ് പി കുര്യൻ്റെ പാറക്കുളം, ആനി ത്തോട്ടം ജൂബിച്ചൻ ആൻ്റണിയുടെയും സലേഷ് ആൻ്റണിയുടെയും
റമ്പൂട്ടാൻ തോട്ടങ്ങൾ, കണ്ണെത്താദൂരത്തെ പൈനാപ്പിൾ തോട്ടങ്ങൾ. ഇവയിൽ വിളയുന്ന ടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് പകർത്താനൊരുങ്ങുകയാണ് ആനക്കൽ ഫാർമേഴ്‌സ് സൊസൈറ്റിയുടെ പ്രവർത്തകർ. എലിക്കുളം ഗ്രാമ പഞ്ചായത്തും , കൃഷിഭവനും, എലിക്കുളം ഫാം ടൂറിസം ക്ലബ്ബും ആതിഥേയരായി.


കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ പി എ ഷെമീറിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ജോണികുട്ടി മഠത്തിനകം , അനക്കൽ ഫാർമേഴ്സ് സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി, സെക്രട്ടറി ബേബിച്ചൻ പടിഞ്ഞാറേ മുറിയിൽ ട്രഷറർ മനോജ് കപ്പലുമാക്കൽ, കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് ജോർഡിൻ കിഴക്കേ തലയ്ക്കൽ, ജോമോൻ പടിഞ്ഞാറേ മുറിയിൽ എന്നിവരടങ്ങിയ സംഘമാണെത്തിയത് . എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യമുനാ പ്രസാദ്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആൻസി ജയിംസ് ജീരകത്തിൽ , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജോഷി കെ ആൻ്റണി കുഴിക്കാട്ട് താഴെ, കർഷകൻ സിത്ഥാർത്ഥ് ഡൊമിനിക് കുരുവിനാക്കുന്നേൽ എലിക്കുളം ഫാം ടൂറിസം ക്ലബ്ബ് പ്രസിഡൻ്റ് മാത്യു കോക്കാട്ട് തോമസ് എന്നിവർ ചേർന്ന് ഡ്രാഗൺ ഫ്രൂട്ട് പഴക്കൂട നൽകി സ്വീകരിച്ചു . എലിക്കുളത്തിൻ്റെ തനത് വിളയിനങ്ങളായ ചീരാംകുഴി ബ്ലാക്ക് ഗോൾഡ് കുരുമുളക്, ചെങ്ങളം വരിയ്ക്കപ്ലാവ് എന്നിവയുടെ തൈകളും പൊന്നൊഴുകും തോടിൻ്റെ ഓരത്ത് കാപ്പുകയത്ത് വിളഞ്ഞ എലിക്കുളത്തിൻ്റെ വിഷരഹിത അരി “എലിക്കുളം റൈസും , സമ്മാനിച്ചു.

ഗ്രാമ പഞ്ചായത്തംഗങ്ങളായ അബ്‌ദുൾ കരീം,
ജിബിൻ ശൗര്യാംകുഴിയിൽ
എലിക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, കൃഷി ഓഫീസർ കെ പ്രവീൺ, ഫാം ടൂറിസംക്ലബ്ബ് കോർഡിനേറ്റർ എ ജെ അലക്സ്റോയ് സെക്രട്ടറി ജോസ് പി കുര്യൻ പഴേപറമ്പിൽ, ഗ്രാമ പഞ്ചായത്ത് അസി: സെക്രട്ടറി പ്രിൻസി എച്ച്,
ജെയിംസ് ജീരകത്തിൽ കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, ഫിലിപ്പ് മാത്യു കണയങ്കൽ, തുടങ്ങിയവർ കർഷകരുടെ സംഘവുമായി സംവദിച്ചു

Leave a Reply

Your email address will not be published. Required fields are marked *