കാഞ്ഞിരപ്പള്ളി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷികം വിപുലമായ പരിപാടികളോടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ ഒമ്പതിന് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് പ്രസിഡന്റ് അഡ്വ. പി. എ. ഷെമീർ ദേശീയപതാക ഉയർത്തി.
വൈസ് പ്രസിഡന്റ് റോസമ്മ അഗസ്തിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വാതന്ത്ര്യദിന സമ്മേളനം പ്രസിഡന്റ് അഡ്വ. പി. എ. ഷെമീർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു മറ്റക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജിബു, സെക്രട്ടറി എസ്. സജീഷ്, അസിസ്റ്റന്റ് സെക്രട്ടറി വി. എ. ഷാനവാസ്, രഞ്ജു തോമസ്, നായിഫ് ഫൈസി, കെ. ആർ. ദിലീപ്, കെ. എ. അജേഷ് കുമാർ, സി. പ്രശാന്ത്, എം. ജയസൂര്യൻ, കെ. ജി. ശ്രീജിത്ത്, രഹനാ രമേശ്, ഗിരിജാ ഗോപാൽ, വി. ജിത്തു, അനന്തു മധുസൂദനൻ എന്നിവർ സംസാരിച്ചു.

