തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ബോണസ് അനുവദിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 50,000 രൂപയില്‍ താഴെ ശമ്പളമുള്ളവർക്ക് 4500 രൂപയാണ് ബോണസ്. ആശാ വർക്കർമാർക്ക് 1450 രൂപ ഉത്സവബത്ത, ബോണസിന് അർഹതയില്ലാത്ത ജീവനക്കാര്‍ക്ക് 3000 രൂപ ഉത്സവബത്ത അനുവദിക്കാനും തീരുമാനമായി. സർക്കാർ ജീവനക്കാർക്ക് 20,000 രൂപ ഓണം അഡ്വാൻസും അനുവദിച്ചു.

സാധാരണ ഗതിയില്‍ സർക്കാരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന, അതേസമയം തന്നെ സ്ഥിരം ജീവനക്കാരില്ലാത്തവർക്ക് 1500, 1250 എന്നിങ്ങനെ വ്യത്യസ്ത രീതിയിലുള്ള ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. ഓണം ആഘോഷിക്കുന്നതിന് ആവശ്യമായ ധനസഹായം അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *