കാഞ്ഞിരപ്പള്ളി – കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (ക്ളിപ്തം – 2061) ഭരണ സമിതി അംഗങ്ങളായ ജോളി ഫ്രാൻസിസ് മടുക്കക്കുഴി, മോഹനൻ റ്റി.ജെ തെങ്ങണായിൽ, ജെസ്സി ഷാജൻ മണ്ണംപ്ലാക്കൽ, റാണി മാത്യു, വാണിയപ്പുരയ്ക്കൽ, ജോബ് കെ വെട്ടം തമ്പലക്കാട് എന്നിവർ രാജി സമർപ്പിച്ചു. ബാങ്കിന്റെ 11 അംഗ ഭരണസമിയിൽ 5 അംഗങ്ങളുടെ രാജിയും ഒരംഗത്തിന്റെ മരണവും ചേർന്നതൊടെ യൂ ഡി എഫിന് ഭരണം നഷ്ടമായി.

സാധാരണക്കാരായ ആളുകൾക്ക് 10000 രൂപയ്ക്കു പോലും ലോൺ നിക്ഷേധിക്കപ്പെടുമ്പോൾ , നിലവിലെ ബാങ്ക് പ്രസിഡന്റിന്റെ അറിവോടെ ഭരണസമിതി അംഗത്തിനും പിതാവിനും അനധികൃതമായി 20 ലക്ഷം രൂപാ വായ്പയായി അനുവദിച്ചെന്നും അംഗങ്ങൾ ആരോപിച്ചു. ഇതുസംബന്ധിച്ച് പരാതി അസിസ്റ്റന്റ് രജിസ്ട്രറർക്ക് നൽകിട്ടുമുണ്ട്. സഹകരണ നിയമങ്ങൾക്കും ബാങ്കിന്റെ സൽപ്പേരിനും കളങ്കമാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്ന ബാങ്ക് ഭരണ സമിതിക്കു പകരം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും രാജിവച്ച അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed