പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ഇംപാക്റ്റ് – 2026’ (Intensive Modular Programme for Anaesthesia and Critical Care Medicine) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള തുടർവിദ്യാഭ്യാസ പരിപാടി ഓഗസ്റ്റ് 2-ന് (ഞായറാഴ്ച) മാർ സ്ലീവാ മെഡിസിറ്റിയിൽ നടക്കും. രാവിലെ 10.45-ന് ഡോ. ടി. കെ. ജയകുമാർ ഉദ്ഘാടനം നിർവഹിക്കും. ആശുപത്രി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റവ. ഫാ. മാത്യു തെക്കേൽ അധ്യക്ഷത വഹിക്കും. രാവിലെ 8.30 മുതൽ വിവിധ വിഷയങ്ങളിൽ പ്രമുഖ ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം അൾട്രാസൗണ്ട് പ്രായോഗിക പരിശീലനവും സംഘടിപ്പിക്കും.

ട്രോമാ ചികിത്സയിൽ അതിവേഗ തീരുമാനമെടുക്കൽ, വിവിധ വിഭാഗങ്ങളുടെ ഏകോപിത പ്രവർത്തനം എന്നിവ മുൻനിർത്തിയാണ് ‘ഇംപാക്റ്റ് – 2026’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനസ്തേഷ്യോളജിസ്റ്റുകൾ, ഇന്റൻസിവിസ്റ്റുകൾ, എമർജൻസി ഫിസിഷ്യൻമാർ, സർജന്മാർ, ബിരുദാനന്തര മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ചീഫ് കോർഡിനേറ്റർ ഡോ. മഞ്ജിത്ത് ജോർജ്, ഓർഗനൈസിംഗ് ചെയർമാൻ ഡോ. എബി ജോൺ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അനു ജനാർദ്ദനൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *