തിരുവനന്തപുരം :പി.എസ്.സിയുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേടുകളും കെ.എ.എസ് പരീക്ഷയിലെ ആരോപണങ്ങളും ഉൾപ്പെടെയുള്ള പരാതികൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണ സംഘം ഏതായിരിക്കണമെന്ന് പരാതികളുടെ ഗൗരവം അനുസരിച്ച് ആഭ്യന്തരവകുപ്പ് തീരുമാനിക്കും.

ചോദ്യം തയ്യാറാക്കൽ, ഇന്റർവ്യൂ മാർക്ക്, മൂല്യനിർണയം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷിക്കുമെന്നും, അന്വേഷണം പൂർത്തിയാക്കാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി.എസ്.സിയുടെ വിശ്വാസ്യത സംരക്ഷിക്കാനും സുതാര്യമായ അന്വേഷണം ഉറപ്പാക്കാനുമാണ് സർക്കാർ തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *