കോട്ടയം: ജില്ലയിലെ നിർമാണ മേഖലയിലെ വിവിധ യന്ത്രങ്ങളുടെ വാടക നിരക്ക് പുതുക്കി നിശ്ചയിച്ചതായി കൺസ്ട്രക്ഷൻ ഇക്വിപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ (CEOA) കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചു. 2026 ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

പുതുക്കിയ നിരക്ക് പ്രകാരം JCB ബാക്ക്‌ഹോ ലോഡറിന് മണിക്കൂറിന് ₹1,500 + ബാറ്റ, 20–27 ടൺ എക്സ്കവേറ്ററിന് ₹1,200 + ബാറ്റ, 30–38 ടൺ ₹1,400 + ബാറ്റ, 40–50 ടൺ ₹1,500 + ബാറ്റ, 70–85 ടൺ ₹1,600 + ബാറ്റ, 110–130 ടൺ ₹2,000 + ബാറ്റ, 140–150 ടൺ ₹2,300 + ബാറ്റ, 200–245 ടൺ ₹3,000 + ബാറ്റ എന്നിങ്ങനെയാണ് പുതിയ നിരക്ക്. 150 ടൺ ടിപ്പറിന് പ്രതിദിനം ₹8,000 ആയും നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിലെ മെഷീൻ ഉടമകളുടെ യോഗത്തിലാണ് പുതിയ നിരക്ക് ഏകകണ്ഠമായി അംഗീകരിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed