പ്രവേശനോത്സവ ഗാനത്തിന് ഇത്തവണ എഐ ദൃശ്യാവിഷ്കാരം. ആദ്യമായാണ് എഐയില്‍ ദൃശ്യാവിഷ്കാരവും പുറത്തിറക്കുന്നത്. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ വരികളില്‍ ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ‘പൂക്കി’ ചിരിയോടെയാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരം തുടങ്ങുന്നത്. ‘പാലൊളി വിതറുന്നേ തിളങ്ങും പാല്‍ചിരി വിരുയുന്നേ’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനും എഐ ഗാനത്തില്‍ ഭാഗമാകുന്നുണ്ട്.
തിങ്കളാഴ്ചയാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. പട്ടം ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ മുഖ്യമന്ത്രി തന്നെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

