പുതിയ അധ്യയന വർഷം ആരംഭിക്കാൻ വെറും രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പാഠപുസ്തക വിതരണം വൻതോതിൽ വൈകുമെന്ന് റിപ്പോർട്ട്. 6, 7, 8 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പൂർണ്ണ സജ്ജമായി വിദ്യാർത്ഥികളുടെ കൈകളിൽ എത്താൻ ഇനിയും കുറഞ്ഞത് 45 ദിവസത്തോളം സമയമെടുക്കുമെന്ന് കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (KBPS) സ്റ്റാഫ് ആൻഡ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റും മുതിർന്ന ഐഎൻടിയുസി നേതാവുമായ കെ.കെ. ഇബ്രാഹിംകുട്ടി . ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആവശ്യമായ പുസ്തകങ്ങളുടെ 80 ശതമാനത്തോളം മാത്രമാണ് ഇതുവരെ അച്ചടിക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സ്കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ എല്ലാ പാഠപുസ്തകങ്ങളും കുട്ടികളിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നപ്പോൾ, യഥാർത്ഥത്തിൽ വെറും 20 ശതമാനം പുസ്തകങ്ങൾ മാത്രമാണ് അച്ചടിച്ചിരുന്നതെന്ന് ഇബ്രാഹിംകുട്ടി ആരോപിച്ചു. പിന്നീട് മാധ്യമങ്ങൾ ഈ വിഷയം വലിയ രീതിയിൽ ചർച്ചയാക്കിയതോടെയാണ് അച്ചടി നടപടികൾക്ക് അല്പമെങ്കിലും വേഗത കൈവന്നത്. നിലവിൽ പത്താം ക്ലാസിലെ പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂർണ്ണമായി പൂർത്തിയായിട്ടുള്ളത്. പുതിയ യുഡിഎഫ് സർക്കാർ വി.ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരമേറ്റ പശ്ചാത്തലത്തിൽ, വിദ്യാഭ്യാസ വകുപ്പിൽ പുതിയ മന്ത്രിസഭയ്ക്ക് മുന്നിലെത്തുന്ന ആദ്യത്തെ വലിയ വെല്ലുവിളിയായി ഈ പുസ്തക പ്രതിസന്ധി മാറും.

Leave a Reply

Your email address will not be published. Required fields are marked *