‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്നേഹ ബാബു വിവാഹിതയാകുന്നു. കരിക്കിന്റെ ‘സാമർഥ്യ ശാസ്ത്രം’ എന്ന സീരീസിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് വരൻ. അഖിലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സ്നേഹ വിവാഹവാർത്ത സ്ഥിരീകരിച്ചത്.

‘സാമർഥ്യശാസ്ത്ര’ത്തിന് നന്ദി എന്ന കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സ്നേഹ പങ്കുവച്ചത്. സീരീസിൽ സ്നേഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന് താഴെ സഹതാരങ്ങളും ആരാധകരും സ്നേഹയ്ക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.

ഗ്രേസി-ബാബു ദമ്പതികളുടെ മകളായി മുംബൈയിലെ ഗോരെഗാവിയാണ് സ്നേഹ ജനിച്ചത്. പഠനം മുംബൈയിൽ തന്നെയായിരുന്നു. ടിക് ടോക് വീഡിയോകളാണ് സ്നേഹയ്ക്ക് വിനോദ രംഗത്ത് അവസരം തുറന്ന് കൊടുത്തത്. കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്നേഹ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യരാത്രി, ഗാനഗന്ധർവ്വൻ, സൂപ്പർ ശരണ്യ, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed