ബംഗളൂരു: കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (KMF) കീഴിലുള്ള നന്ദിനി പാലിന് വില വർദ്ധിപ്പിച്ചു. ലിറ്ററിന് 3 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ ആയിരിക്കും വില വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.

ഇതോടെ 39 രൂപയായിരുന്ന ഒരു ലിറ്റര്‍ പാല്‍ ഇനിമുതല്‍ 43 രൂപ ആയിരിക്കും.നിലവില്‍ ലിറ്ററിന് 39 രൂപയുള്ള നന്ദിനി പാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞവയില്‍ ഒന്നാണ്.
അഞ്ചു രൂപ കൂട്ടണമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കൂട്ടിയ മൂന്ന് രൂപ കർഷകന്റെ ആനുകൂല്യത്തിലേക്ക് നൽകുമെന്ന് കെഎംഎഫ് അറിയിച്ചു.