പാലാ: കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. കാഞ്ഞിരപ്പള്ളി ചേനപ്പാടി കിഴക്കേക്കര നാഗമറ്റത്തിൽ ശ്രീലക്ഷ്മ‌ിയാ (27) ണ് കോട്ടയം ചേർപ്പുങ്കൽ മാർ സ്ളീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്. അപകടത്തിൽ ഇന്നലെ ശ്രീലക്ഷ്മിയുടെ സഹോദരൻ കാഞ്ഞിരപ്പള്ളി ചേനപ്പാടി കിഴക്കേക്കര നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥും (22) മരിച്ചിരുന്നു.

ഇന്നലെ രാത്രി 9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം ഉണ്ടായത്. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എ ത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടശേഷം റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാർ വിളിച്ചു വരുത്തിയ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ഇരുവരും റോഡിൽ കിടക്കുകയായിരുന്നു. കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിന്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിലിൽ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരു ന്നു. ഇതിനിടെ ആണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *