കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചു പാഞ്ഞ സ്വര്‍ണ വിലയ്ക്ക് വെള്ളിയാഴ്ച നേരിയ ആശ്വാസം. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വില കയറ്റത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു.

ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കേരള വിപണിയില്‍ കുറഞ്ഞത്. 44320 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില. ഗ്രാമിന് 5540 രൂപയും. മൂന്ന് ദിവസത്തിനിടെ 560 രൂപ വർദ്ധിച്ചിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *