ചെറുതുരുത്തി: ടിവി അവതാരകനും ചലച്ചിത്ര താരവുമായ ജിപിയുടെ (ഗോവിന്ദ് പദ്മസൂര്യ) കാർ അപകടത്തിൽപ്പെട്ടു. ജിപി സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു.
പട്ടാമ്പിയിൽ നിന്നും കൊച്ചിയിലേക്ക് ഷൂട്ടിങ്ങിനായി പോകുന്നതിനിടെ ദേശമംഗലം പഞ്ചായത്തിലെ ആറങ്ങോട്ടുകരയില്‍ ഇന്നു രാവിലെയാണ് സംഭവം.
എതിരെ വരികയായിരുന്ന സ്കൂള്‍ വാനിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ജിപിയുടെ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ചത്. ഇരുകാറുകളും ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.