പൊൻകുന്നം: പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ ടെംപോ ട്രാവലറൂം സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. എലിക്കുളം മഞ്ചക്കുഴി തോട്ടമാവില് ബിനു ആണ് മരിച്ചത്.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ഇടിച്ച ട്രാവലർ, സ്കൂട്ടറുമായി 10 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് നിന്നത്. ബിനുവിന്റെ വീടിന് സമീപത്ത് വെച്ച് തന്നെയായിരുന്നു അപകടം.
ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. പൊൻകുന്നം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.