കാഞ്ഞിരപ്പള്ളി: നൈനാർ പള്ളി സെട്രൽ ജമാഅത്ത് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ പേട്ട ഗവ: സ്കൂളിലെ വിദ്യാർത്ഥിക്കൾക്ക് പഠനോപകരണ വിതരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ സ്വാഗതം ആശംസിച്ചു. ജമാഅത്ത് പ്രസിഡൻ്റ് ഹാജി പി.എം അബ്ദുൽ സലാം പറയ്ക്കൽ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി അൻസാരി വാവർ, ട്രഷറർ പി.എച്ച് ഷാജഹാൻ, റാഫി കെൻസ്സ്, അബ്ദുൽ സലാം സലാത്ത്, റിയാസ്, ഷമീർ കൊല്ലക്കാൻ, ഇല്യാസ് ചെരിപുറം, ജുനൈദ്, നവസ് എം ഐ തുടങ്ങിയവർ സംസാരിച്ചു.