കോട്ടയം: എം സി റോഡിൽ നീലിമംഗലത്ത് റോഡരികിൽ മധ്യവയസ്കന്റെ മൃതദേഹം. നീലിമംഗലം മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപമായാണ് കാൽ വേർപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഡ്രൈ ക്ലീനിങ് കടയിലെ സ്റ്റാഫായ മുരളി (50) ആണ് മരിച്ചത്.

പച്ചക്കറി കയറ്റിവന്ന ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞുപോയി റോഡരികിലൂടെ നടക്കുകയായിരുന്നയാളുടെ ദേഹത്ത് കുടുങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം അറിഞ്ഞ ഗാന്ധിനഗർ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

അതേസമയം അപകടത്തിന് പിന്നാലെ ലോറിയിലുണ്ടായിരുന്നവര്‍ രക്ഷപെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *