കെ.എസ്.യു കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നുംഭാഗം ഓശാന വിദ്യഭവനിലെ വിദ്യാർത്ഥികൾക്കൊപ്പം KSU 68 ആം ജന്മദിനാശംസകൾ നടത്തപ്പെട്ടു. പഠനോപകരണ വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പരിപാടികളുടെ ഭാഗമായി നടന്നു.
യോഗം കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. KSU ബ്ലോക്ക് പ്രസിഡന്റ് സ്റ്റെഫിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം, ഡി.സി.സി ജനറൽ റോണി കെ. ബേബി,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, കെ.എസ്.യു സംസ്ഥാന കാൺവീനർ സെബാസ്റ്റ്യൻ ജോയി,
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ മനോജ് മാത്യു, ബിനു മറ്റക്കര, ഡി.സി.സി മെമ്പർ രഞ്ജു തോമസ്, മണ്ഡലം പ്രസിഡന്റ് സേവിയർ മൂലകുന്ന്, ജോയി മുണ്ടിയായി, കെ.എസ്.യു ഭാരവാഹികളായ, അമിൻ നജീബ്, ജെസ്‌വിൻ ജെയിംസ്, ഇർഫാൻ ബഷീർ, അംജദ് പറമ്പിൽ, ഗൗരി ഹരി, അലക്സ്, നദീം, ആന്റോ തുടങ്ങിയവർ നേതൃത്വം നൽകി.