കാഞ്ഞിരപ്പള്ളി: ഏതാണ്ട് 35 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കാഞ്ഞിരപ്പള്ളി കൊടുവന്താനം മുക്കുങ്കൽ പ്രദേശം. തങ്ങളുടെ സ്ഥലത്തേക്ക് ഒരു നടപ്പുവഴി പോലുമില്ലാതിരുന്ന പ്രദേശവാസികളുടെ ഏറെനാളത്തെ സ്വപ്നമായിരുന്നു ഒരു റോഡ് എന്നത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO

സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലൂടെയായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. ഇപ്പോഴിതാ ഇവരുടെ ഏറെ നാളത്തെ റോഡ് എന്ന സ്വപ്നം നടത്തി കൊടുത്തിരിക്കുകയാണ് ഒമ്പതാം വാർഡ് മെമ്പർ ബി ആർ അൻഷാദ്. കാഞ്ഞിരപ്പള്ളി എംഎൽഎയും ചീഫ് വിപ്പുമായ ഡോ: എൻ ജയരാജ് അനുവദിച്ച മൂന്ന് ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടിൽ നിന്നും 2 ലക്ഷം രൂപയും വകയിരുത്തിയാണ് പുതിയ റോഡ് കോൺക്രീറ്റ് ചെയ്ത് പൂർണമായും സഞ്ചാരയോഗ്യമാക്കിയത്.

എട്ടാം വാർഡ് മെമ്പർ സുമി ഇസ്മായിലിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല നസീർ പുതിയ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *