പാലക്കാട്: പാലക്കാട് ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിക്കുകയായിരുന്നു. തീ പടർന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ തന്നെ കാറിൽ നിന്നും പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.
പിന്നീട് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് തീ അണച്ചത്. കാറിന്റെ ഉൾഭാഗം മുഴുവനും കത്തി നശിച്ചു.