കാഞ്ഞിരപ്പള്ളി: കേരളം മുഴുവന്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി എന്നീ 7 പഞ്ചായത്തുകളിലൂടെ ശുചിത്വസന്ദേശ യാത്ര സംഘടിപ്പിക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും, ജീവനക്കാരും, വജ്രജൂബിലി കലാകാരന്‍മാരും, അതാത് പഞ്ചായത്ത് അംഗങ്ങളും, ജീവനക്കാരും, ഹരിതകര്‍മ്മ സേനാംഗങ്ങളുടെയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. നമ്മുടെ നാട് മാലിന്യ മുക്തമാക്കുന്നതിന്‍റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതിനാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്.

ഏപ്രില്‍ 2ാം തീയതി രാവിലെ 9 മണിക്ക് കോരുത്തോട് സ്കൂള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ശുചിത്വ സന്ദേശയാത്ര 10 മണിക്ക് മുണ്ടക്കയം, 11 മണിക്ക് കൂട്ടിക്കല്‍, 12.30ന് പാറത്തോട്, 2.30ന് എരുമേലി, 3.30ന് മണിമല, 4.30ന് കാഞ്ഞിരപ്പള്ളി എന്നീ പഞ്ചായത്തുകളിലൂടെ ശുചിത്വ സന്ദേശയാത്ര കടന്നുപോകും യാത്രയിലുടനീളം കലാജാഥയും, ഫ്ളാഷ് മോബുകളും ഉണ്ടാകും. കൂടാതെ എല്ലാ മേഖലകളിലും ശുചിത്വസന്ദേശ ലീഫ് ലൈറ്റുകള്‍ വിതരണം ചെയ്യും.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍ ശുചിത്ര സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരന്‍, പി.ആര്‍. അനുപമ, ജെസിഷാജന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റ്റി.ജെ. മോഹനന്‍, ജയശ്രീ ഗോപിദാസ്, ഷക്കീല നസീര്‍, റ്റി.എസ്. കൃഷ്ണകുമാര്‍, ജോഷി മംഗംലം, കെ.എസ്. എമേഴ്സണ്‍, അഡ്വ. സാജന്‍കുന്നത്ത്,

പി.കെ. പ്രദീപ്, ജൂബി അഷറഫ്, മാഗി ജോസഫ്, രത്നമ്മ രവീന്ദ്രന്‍, അനു ഷിജു, ഡാനി ജോസ്, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ ഫൈസല്‍. എസ്, ജോയിന്‍റ് ബി.ഡി.ഒ. സിയാദ് റ്റി.ഇ., ജോയിന്‍റ് ബി.ഡി.ഒ. ആശാലത റ്റി. വനിതാക്ഷേമ ഓഫീസര്‍ പ്രശാന്ത്. സി, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അജേഷ്കുമാര്‍ കെ.എ., ഹെഡ് ക്ലര്‍ക്ക് സാറാമ്മ ജോര്‍ജ്ജ്, ഹെഡ് അക്കൗണ്ടന്‍റ് റെജിമോന്‍ കെ.ആര്‍., പ്ലാന്‍ ക്ലര്‍ക്ക് ദിലീപ് കെ.ആര്‍., ക്ലര്‍ക്ക് അനന്ദുമധുസൂധനന്‍, ക്ലര്‍ക്ക് രവീന്ദ്രന്‍ സി.കെ. തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *