അടൂർ : എം.സി.റോഡിൽ വാഹനമിടിച്ച് കാൽനടയാത്രികനായ യുവാവ് മരിച്ചു.
കടമ്പനാട് ഇ.എസ്.ഐ.ജങ്ഷൻ കൃപാലയത്തിൽ രാജേഷ്(36)ആണ് മരിച്ചത്.
ഏനാത്ത് എം.ജി. ജങ്ഷനു സമീപം വച്ചാണ് അപകടം. റോഡ് മുറിച്ചു കടന്ന
രാജേഷിനെ കാർ ഇടിക്കുകയായിരുന്നു. രാജേഷിൻ്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയതായി ദൃസാക്ഷികൾ പറഞ്ഞു.
ഗുരുതര പരിക്കേറ്റ രാജേഷിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എം. ജി ജങ്ഷനു സമീപം സ്റ്റീൽ ഡോർ വിൽക്കുന്ന കടയിലെ ജീവനക്കാരനായിരുന്നു.
പിതാവ് : രാജു, മാതാവ്: കൃപാലിനി
സഹോദരൻ: രതീഷ്.