തൃശൂർ: തൃശ്ശൂർ കുന്നംകുളത്ത് സ്വകാര്യ ബസ് കാനയിലേക്ക് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ തുറക്കുളം മാർക്കറ്റിന് സമീപമായിരുന്നു അപകടം. കുറ്റിപ്പുറം തൃശൂർ റൂട്ടിൽ ഓടുന്ന ജോണിച്ചൻ എന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
നാൽപ്പതിലധികം പേരാണ് അപകടസമയം ബസിൽ ഉണ്ടായിരുന്നത്. അതേസമയം ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.