കോട്ടയം: 16 കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ പിതാവ് പിടിയിൽ. കുട്ടിയുടെ അമ്മ വീട്ടുജോലിക്കായി പല ഇടങ്ങളിൽ പോകുന്നതിനാൽ ഇടയ്ക്ക് മാത്രമാണ് വീട്ടിൽ വന്നിരുന്നത്.

കഴിഞ്ഞ ദിവസം കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മാതാവ് കുട്ടിയുമായി ആശുപത്രിയിൽ പരിശോധന നടത്താൻ എത്തിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്.

തുടർന്ന് പെൺകുട്ടിയുടെ മാതാവ് വൈക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് പിടികൂടിയ പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *