കാഞ്ഞിരപ്പള്ളി: വഖഫ്-മാദ്രസ സംവിധാനങ്ങൾ തകർക്കുകയെന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ 1-12-2024 ഞായർ ഉച്ചക്കഴിഞ്ഞ് 3.30 ന് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചർച്ചാ സംഗമവും വഖഫ് മദ്രസ സംരക്ഷണ സമിതി രൂപീകരണവും നടക്കും.
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന പരിപാടി നൈനാർപ്പള്ളി സെൻട്രൽ ജുംആ മസ്ജിദ് ചീഫ് ഇമാം ഷിഫാർ മൗലവി അൽ കൗസരി ഉദ്ഘാടനം ചെയ്യും.
എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻറ് അൻസാരി പത്തനാട്അധ്യക്ഷത വഹിക്കുന്ന ചർച്ചാ സംഗമത്തിൽ അഡ്വ:നിസാമുദീൻ പായിപ്പാട് വിഷയാവതരണം നടത്തും.വിവിതരാഷ്ട്രീയ, മത സാമൂഹിക, സാംസ്ക്കാരിക നേതാക്കൾ സംഗമത്തിൽ പങ്കെടുക്കും.