പത്തനംതിട്ടയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂർ സ്വദേശിയായ പ്രശാന്ത് ആണ് അറസ്റ്റിലായത്. 1.501 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും കണ്ടെടുത്തു.
പത്തനംതിട്ട എക്സൈസ് എൻഫോഴ്‌സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.സെബാസ്റ്റ്യനും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജയകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് റിയാസ്മോൻ, സിവിൽ എക്സൈസ് ഓഫീസർ അജിത്, വനിത സിവിൽ എക്സൈസ് ഓഫീസർ സുബ്ബലക്ഷ്മി ജയറാം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.
