എക്‌സൈസ് വാഹന പരിശോധനയിൽ സിനിമാനടനും സുഹൃത്തും എംഡിഎംഎയും കഞ്ചാവുമായി പിടിയിൽ. മിനി സ്‌ക്രീൻ, ചലച്ചിത്ര നടൻ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി.എസ്.ഫരീദുദ്ദീൻ (31), വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്‌മോൻ (24) എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം പിടികൂടിയത്.

വാഗമൺ റൂട്ടിൽ വാഹനപരിശോധനയ്ക്കിടെ, ഇവർ സഞ്ചരിച്ച കർണാടക റജിസ്‌ട്രേഷൻ കാറിൽ നിന്നാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. ജിസ്‌മോന്റെ പക്കൽനിന്ന് 10.50 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ കയ്യിൽനിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും 4 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

എക്‌സൈസ് റേഞ്ച് ഓഫിസർ കെ.അഭിലാഷ്, അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ സാവിച്ചൻ മാത്യു, പ്രിവന്റീവ് ഓഫിസർമാരായ വി.ആർ.രാജേഷ്, പി.ആർ.അനുരാജ, എ.എൽ.സുബൈർ, സിവിൽ എക്‌സൈസ് ഓഫിസർ ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ എം.ടി.ബിന്ദു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *