താഴത്തങ്ങാടിയിൽ മത്സര വള്ളം കളിക്കിടെ ചുണ്ടർ വള്ളം മീനച്ചിലാറിൽ ട്രാക്കിന് കുറുകെയിട്ട് കുമരകം ടൗൺ ബോട്ട് ക്ലബിൻറെ പ്രതിഷേധം. ആദ്യ ഹീറ്റിൽ മത്സരിച്ച കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ ഹീറ്റ്സിൽ ഒന്നാമത് എത്തിയിട്ടും ഫൈനലിൽ എത്തിയില്ല. കനത്ത മഴയിലും കാറ്റിലുമാണ് വള്ളം തുഴഞ്ഞതെന്ന് ആരോപിച്ച് നടുഭാഗം ചുണ്ടൻ തുഴച്ചിൽ കാർ പ്രതിഷേധിച്ചു.

തങ്ങൾക്ക് ഒരുതവണകൂടി ഹീറ്റ്സ് മത്സരം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചൻ്റെ നേതൃത്വത്തിൽ നടുഭാഗം ചുണ്ടന്റെ തുഴച്ചിൽക്കാർ പ്രതിഷേധിച്ചത്.

കഴിഞ്ഞ ഒരു മണിക്കൂറോളം ആയി നടുഭാഗം ചുണ്ടൻ ട്രാക്കിന് കുറുകെയിട്ട് ഇവർ പ്രതിഷേധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *