കാഞ്ഞിരപ്പള്ളി: ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയ വിരുദ്ധ സദസും 10, പ്ലസ് ടു, പരീക്ഷയിൽ വിജയികളായ തൊഴിലാളികളുടെ മക്കൾക്ക് ആദരവ് നൽകി.

യോഗം സിഐടിയു ജില്ലാ ജോയിൻ സെക്രട്ടറി അഡ്വ. ഡി. ബൈജു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഏരിയ സെക്രട്ടറി കെ എസ് ഷാനവാസ് സ്വാഗതവും പ്രസിഡന്റ് കെ സി ജോർജുക്കുട്ടി അധ്യക്ഷതവഹിച്ചു.

CITU ജില്ലാ കമ്മിറ്റി അംഗങ്ങൾ VP ഇബ്രാഹിം VP ഇസ്മായിൽ പികെ നസീർ CPIM ലോക്കൽ സെക്രട്ടറി TK ജയൻ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം KG ബാബുകുട്ടൻ ജില്ലാകമ്മിറ്റി അംഗങ്ങൾ ബാബു KK ഹാരിഷ് PH.ഏരിയ കമ്മിറ്റി അംഗങ്ങൾ ഉനൈസ് ബഷീർ നിയാസ് കല്ലുപുരക്കൽ MA ഹാഷിം P A.റസാഖ് CITU ഏരിയ വൈസ് പ്രസിഡന്റ് KM അഷറഫ് തുടങ്ങിയ സഖാക്കൾ പങ്കെടുത്തു
