ആലുവ: ആലുവയില്‍ ആല്‍മരത്തിന്റെ കൊമ്പൊടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. യുസി കോളജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്റെ മകൻ അഭിനവ് കൃഷ്ണ (9) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് ക്ഷേത്ര വളപ്പിലെ ആൽമര കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു.

മരം വീണതു കണ്ട് എത്തിയ നാട്ടുകാർ രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അഭിനവിനെ മരത്തിനടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.
