മുണ്ടക്കയം: കണ്ണീരായി മാറിയ വയനാടിനെ കരകയറ്റാൻ കേരളം ഒന്നാകെ കൂടെ നിൽക്കുമ്പോൾ, കുരുന്നുകളും തങ്ങളാൽ കഴിയുന്ന സഹായവുമായി എത്തുകയാണ്. മുണ്ടക്കയം മുളംകുന്ന് കുമാരനാശൻ എൽ പി സ്കൂളിലെ മൂന്നാം ക്ലാസ്സ്‌, ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ശിവാനിയും, ശിഖയുമാണ് ഒരുപാട് ആഗ്രഹിച്ചു വാങ്ങിയ സൈക്കിൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

ദുരന്തബാധിതരെ കരകയറ്റുവാൻ കേരളം ഒന്നിച്ചു നിൽക്കുമ്പോൾ, അതിൻ്റെ ഭാഗമാവുകയാണ് കുരുന്നുകൾ പോലും. സ്വന്തം സൈക്കിൾ നൽകി ഒരു ചെറിയ സഹായം അവർ വയനാടിന് വേണ്ടി കരുതുകയാണ്. ദുരന്തബാധിതർക്ക് ഒപ്പം നിന്ന് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കേട്ടതോടെയാണ് ഇരുവരും സൈക്കിൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വയനാടിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്.

കുട്ടികൾ ഈ കൊച്ചു മനസ്സിലെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവരും അവർക്കൊപ്പം നിന്നു. തുടർന്ന് dyfi മേഖല സെക്രട്ടറിയെയും, ബ്ലോക്ക്‌ പ്രസിഡന്റും കുട്ടികളുടെ കൈയിൽ നിന്നും സൈക്കിൾ ഏറ്റുവാങ്ങി. ഈ മാതൃകയും മനസുമാണ് ഓരോ കാലഘട്ടത്തിലും കേരളത്തെ തളരാതെ താങ്ങി നിർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You missed