പ്രണവ് മോഹൻലാൽ ആരാധകർക്ക് ഹരംകൊള്ളാൻ ഇൻസ്റ്റഗ്രാമിലൂടെ പുതിയൊരു വിശേഷവുമായെത്തിയിരിക്കുകയാണ് താരം. സഞ്ചാരപ്രിയനായ താരപുത്രൻ എഴുത്തിന്റെ വഴിയിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ്. ഒരു കവിതാസമാഹാരത്തിന്റെ പണിപ്പുരയിലാണ് താനെന്നാണ് കഴിഞ്ഞ ദിവസം പ്രണവ് മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്.

പുസ്തകത്തിന്റെ കവർ പേജിന്റെ സൂചനനൽകുന്ന ചിത്രത്തോടൊപ്പമാണ് ‘കവിതകൾ സമാഹരിച്ച് പുസ്തകമാക്കുന്ന പണിയിലാണ്, കാത്തിരിക്കൂ’ എന്ന് പ്രണവ് കുറിച്ചിരിക്കുന്നത്. ‘ലൈക്ക് ഡിസേർട്ട് ഡ്യൂൺ'( Like Desert Dune) എന്ന പേരും ചിത്രത്തിൽ കാണാം.

പ്രണവ് മോഹൻലാലിന്റെ സഹോദരി വിസ്മയ നേരത്തെ ഒരു പുസ്തകമെഴുതിയിരുന്നു. ഗ്രേയ്ൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്(Gains of Stardust എന്ന പേരിൽ 2021-ൽ പുറത്തിറങ്ങിയ കവിതാസമാഹാരത്തിന്റെ പ്രസാധകർ പെൻഗ്വിൻ ബുക്സാണ്.

Leave a Reply

Your email address will not be published. Required fields are marked *