തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് വൈകിട്ട് നാലുമുതൽ ജൂൺ ഒമ്പതുവരെ https://www.admission.dge.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം
ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്മെന്റ്. ജൂണ്‍ 19ന് ആദ്യ അലോട്ട്മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനും നടക്കും. ജൂലൈ അഞ്ചാം തീയതിയോടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കി ക്ലാസുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
മുഖ്യഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ബാക്കി സീറ്റുകൾ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികൾ അവസാനിപ്പിക്കുക
