കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഏരുമേലി റോഡിലെ മേരി ക്വീൻസ് ആശുപത്രി ജങ്ഷനിൽ തുടങ്ങി കുളപ്പുറം ഒന്നാം മൈൽ ഭാഗത്തുവരെ സ്ഥിരമായി ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുവാൻ തീരുമാനമായി.
ആദ്യപടിയായി റോഡിന്റെ ഇരുവശങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.
തുടർന്ന് റോഡിന്റെ വിവിധ ഭാഗങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കും. റോഡിൻ്റെ ഇരുവശത്തെയും കാടു വെട്ടിമാറ്റി ഇൻ്റർ ലോക്ക് കട്ട പാകും. റോഡിന് സംരക്ഷണഭിത്തി കെട്ടും. വേഗത നിയന്ത്രണ മുന്നറിയിപ്പ് ലൈറ്റ് സ്ഥാപിക്കാനും തീരുമാനമായി.
പൂഞ്ഞാർ എംഎൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുമരാമത്ത് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും അപകട സ്ഥലങ്ങളിൽ പരിശോധന നടത്തിയാണ് തീരുമാനം എടുത്തത്.
